തിരുവനന്തപുരം: ന്യുമോണിയ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലേക്ക് കൊണ്ടുപോകും. നാളെ വൈകുന്നേരം എയര്‍ ആംബുലന്‍സില്‍ ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റുവാനാണ് തീരുമാനം..
ഉമ്മന്‍ചാണ്ടിയ്ക്ക് കേരളത്തിന് പുറത്തു വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യമെങ്കില്‍ എയര്‍ലിഫ്റ്റ് ചെയ്യണം എന്നുമാണ് മകള്‍ അച്ചു ഉമ്മന്റെ ആവശ്യം. നിംസിലിലെ ഡോക്ടര്‍മാരുമായി അച്ചു ഉമ്മന്‍ ചര്‍ച്ച നടത്തി. ന്യൂമോണിയ ഭേദമായ ശേഷം എയര്‍ ലിഫ്റ്റ് ചെയ്യുവാനാണ് നിലവിലെ തീരുമാനം.
സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് എങ്കിലും രാവിലെ മുതല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നിം സ് ആശുപത്രിയിലേക്ക് ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ വിവരങ്ങള്‍ തേടിയെത്തുന്നുണ്ട്.