കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ കാല ദൈർഘ്യം കൂട്ടിയത് വിദഗദ സമിതിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണോ എന്ന് ഹൈക്കോടതി. സർക്കാർ തിങ്കളാഴ്ച്ച വിശദീകരണം നൽകണം. സ്വകാര്യ ബസുകളുടെ കാല ദൈർഘ്യം പതിനഞ്ച് വർഷത്തിൽ നിന്ന് ഇരുപത് വർഷമാക്കി ഉയത്തിയ സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത ചൂണ്ടി സ്വദേശിയായ പി ഡി മാത്യു, അഡ്വ. പി ഇ സജൽ മുഖേന ഹറജി നൽകിയ ഹറജിയാലാണ് ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് ജസ്റ്റിസ് അനിൽ കെ നരേന്ദ്രന്റെ ഉത്തരവ്. സംസ്ഥാന ഗതാഗത കമ്മീഷൻ ന്റെ ഉത്തരവുകളും, വിദഗ്ദ്ദ സമിതിയുടെ പഠന റിപ്പോർട്ടുകളും അവഗണച്ചു കൊണ്ടാണ് സർക്കാർ ഉത്തരവ് പുറപ്പെടിപ്പിച്ചിരക്കുന്നത്. നിലവിൽ പതിനഞ്ച് വർഷ കാലവധി പന്ത്രണ്ടായി കുറക്കണമെന്ന് വിദഗ്ദ സമിതി ശുപാർശ സർക്കാർ പരിഗണിച്ചില്ല.
എന്നാൽ ബസുടമകളുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഉത്തരവെന്നും ഹരജിയിൽ പറയുന്നു. ഉത്തരവിറക്കുന്നതിന് മുമ്പ് പൊതു ജനഭിപ്രായം കേട്ടിരുന്നോ എന്നും, ആരെങ്കിലും എതിർപ്പ് പ്രകടിപ്പിച്ചവരെ ഹിയറിംഗ് നടത്തിയോ എന്നും, കോടതി സർക്കാരിനോട് ചോദിച്ചു.
ഹറജി കോടതി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.