മൂവാറ്റുപുഴ : സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ഉപാധ്യക്ഷനായി എംഎം അലിയാര് മാസ്റ്റര്‍ തിരഞ്ഞെടുക്കപ്പെട്ടു. പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കൗണ്‍സില്‍ യോഗം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കുറുക്കോളി മൈതീന്‍ എംഎല്‍എ പ്രസിഡന്റായും മുന്‍ എംഎല്‍എ കളത്തില്‍ അബ്ദുള്ള ജനറല്‍ സെക്രട്ടറിയുമായിട്ടുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു.
മൂവാറ്റുപുഴ രണ്ടാര്‍കര സ്വദേശിയായ എംഎം അലിയാര് മാസ്റ്റര്‍ കര്‍ഷക സംഘം എര്‍ണാകുളം ജില്ലാ പ്രസിഡന്റ് , ജനറല്‍ സെക്രട്ടറി , മുസ്ലിം ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം സെക്രട്ടറി, കെഎസ്ടിയു ജില്ലാ പ്രസിഡന്റ് തുടങ്ങി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. രണ്ടാര്‍ എസ് എ ബി ടി എം സ്കൂള്‍ മാനേജറും, എച്ച് എം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമാണ് .