മൂവാറ്റുപുഴ:അനധികൃത കയ്യേറ്റങ്ങള്‍ ഒഴിവാക്കി റോഡ് സഞ്ചാരയോഗ്യമാക്കണം. മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.
പേഴക്കാപ്പിള്ളി ചെറുവട്ടൂർ നെല്ലിക്കുഴി റോഡിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിവാക്കി കോൺക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കി അപകടങ്ങൾ ഒഴിവാക്കണo.ആവശ്യo ഉന്നയിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് സിപിഐഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ നിവേദനം നൽകി.
മൂവാറ്റുപുഴ പി.ഡബ്ല്യൂ.ഡി ഡിവിഷന്റെ കീഴിലുള്ളതും, പായിപ്ര ഗ്രാമപഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നതുമായ റോഡാണ് പേഴക്കാപ്പിള്ളി ചെറുവട്ടൂർ നെല്ലിക്കുഴി റോഡ്. റോഡിൻറെ നാല് കിലോമീറ്റർ ഭാഗം വരെ ബിഎംബിസി ലെവലിൽ 2018 ൽ ടാർ ചെയ്തിട്ടുള്ളതാണ്. 40 ലേറെ പ്ലൈവുഡ് കമ്പനികളും, ഇരുമ്പ് കമ്പനിയും, അലൂമിനിയം കമ്പനിയും, ക്രഷറും, കരിങ്കൽ ക്വാറിയും എല്ലാം സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാൽ, ഈ റോഡിൽ കൂടി ടിപ്പറും, ടോറസും, പത്തിലേറെ സർവീസ് ബസുകളും അടക്കം മണിക്കൂറിൽ മുന്നൂറിലേറെ വാഹനങ്ങൾ ചീറിപ്പായുന്നു.
റോഡ് സൈഡിൽ വ്യാപകമായ കയ്യേറ്റം നടക്കുന്നതിനാൽ സ്കൂൾ കുട്ടികൾക്കും, കാൽനടയാത്രക്കാർക്കും, ഇരുചക്ര വാഹനങ്ങൾക്കും സൈഡിലേക്ക് മാറി നിൽക്കുവാൻ പോലും സ്ഥലമില്ല. ഇതുമൂലം ഈ വഴിയിൽ അപകടങ്ങൾ നിത്യ സംഭവമാണ് , അനധികൃത കൈയേറ്റം ഒഴിവാക്കി റോഡ് സൈഡ് കോൺക്രീറ്റ് ചെയ്ത് അപകടങ്ങൾ ഒഴിവാക്കണമെന്ന് കെ പി രാമചന്ദ്രൻ മന്ത്രിയോട് ആവശ്യപ്പെട്ടു.