ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭരണപക്ഷ എംഎൽഎ പി വി അൻവർ നടത്തുന്ന വെളിപ്പെടുത്തലിൽ മുഖം രക്ഷിക്കാൻ ആഭ്യന്തരവകുപ്പ് പാടുപെടുന്നതിനിടെയാണ് സേനയെ വെട്ടിലാക്കി പൊലീസിനെതിരെ യുവതിയുടെ ബലാത്സംഗ പരാതി.
മലപ്പുറം മുൻ എസ്പി സുജിത്ത് ദാസും പൊന്നാനി മുൻ എസ്എച്ച്ഒ ആയിരുന്ന വിനോദും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. സ്വയം പരാതി നൽകിയിട്ടും ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർ പരാതി കേസൊതുക്കാൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്. ഇപ്പോൾ പരാതിപെടാന്‍ ധൈര്യം കിട്ടിയത് പി വി അന്‍വർ എംഎൽഎ പൊലീസിനെതിരെ വെളിപ്പെടുത്തൽ നടത്തിയതിനെ തുടർന്നാണെന്ന് പരാതിക്കാരി പറഞ്ഞു.
ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന മൌനം പാലിച്ചിരുന്ന പല നടികളും തങ്ങള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ ഭയമില്ലാതെ തുറന്നു പറയുന്ന ഈ സാഹചര്യത്തില്‍ തന്നെയാണ് അന്‍വറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പൊലീസിനെതിരെ അതിക്രമ പരാതിയുമായി വീട്ടമ്മ എത്തിയത് എന്നത് ശ്രദ്ധേയം.