മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗണ്‍സിലിന് കീഴിലുള്ള അംഗ ലൈബ്രറികളിലെ ലൈബ്രറേറിന്മാര്ക്ക് ഓണം ഉത്സവ ബത്ത നല്‍കും. 2000 രൂപയാണ് ഇക്കുറി ഉത്സവബത്തയായി ലൈബ്രേറിയന്മാര്ക്ക് നല്‍കുന്നത്. താലൂക്കിലെ 66 അംഗ ലൈബ്രറികളിലെ ലൈബ്രേറിയന്മാര്ക്കും , വനിത വയോജന പുസ്തകവിതരണലൈബ്രറേയനും, താലൂക്ക് റഫ്രന്സ് ലൈബ്രറി കേന്ദ്രത്തിലെ ലൈബ്രേറിയനുള്പ്പടെ 68പേര്‍ക്ക് ഓണം ഉത്സവ ബത്ത നല്‍കുമെന്ന് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോഷി സ്കറിയ ,സെക്രട്ടറി സി.കെ.ഉണ്ണി എന്നിവര്‍ അറിയിച്ചു.