തിരുവനന്തപുരം ആറ്റിങ്ങല്‍ ദേശീയ പാതക്ക് സമീപം കോരാണിയില്‍ വന്‍കഞ്ചാവ് വേട്ട. 500 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തില്‍ യു.പി, ആന്ധ്ര സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. മൈസൂരുവില്‍നിന്ന് കണ്ടെയ്നര്‍ ലോറിയില്‍ കടത്താന്‍ ശ്രമിക്കവെ തിരുവനന്തപുരം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡാണ് കഞ്ചാവ് പിടിച്ചെടുത്തത്.
കണ്ടെയ്നര്‍ ലോറിയിലെ ഡ്രൈവറുടെ എസി ക്യാബിനില്‍ ഒളിപ്പിച്ച നിലയില്‍ 50 പാക്കറ്റുകള്‍ കണ്ടെടുത്തതായാണ് വിവരം. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ആന്ധ്രാ പ്രദേശില്‍ നിന്നാണ് കഞ്ചാവ് എത്തിയതെന്നാണ് സൂചന.
കണ്ണൂര്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യാനുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്. മൈസൂര്‍ കേന്ദ്രമായുള്ള സംഘമാണ് കഞ്ചാവ് കടത്തിയതെന്നും വിവരം. 20 കോടിയോളം രൂപയുടെ കഞ്ചാവാണ് പിടികൂടിയത്. കേരളത്തില്‍ നടന്നതില്‍ വച്ച് ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്നും അധികൃതര്‍ പറഞ്ഞു.