കൊച്ചി: കോർപ്പറേഷന് കീഴിലുള്ള തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ നടത്തുമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അയച്ച നോട്ടീസ് കണക്കിലെടുത്താണ് മേയറുടെ നടപടി.
മഴ മാറി നിൽക്കാത്തതാണ് അറ്റകുറ്റപ്പണികൾ വൈകുന്നത്. ജല അതോറിറ്റി പണികൾ പൂർത്തിയാക്കി റോഡുകൾ കോർപ്പറേഷന് കൈമാറുന്നത് വൈകിപ്പിച്ചതും അറ്റകുറ്റപ്പണി വൈകാൻ ഇടയാക്കിയെന്നും മേയർ പറഞ്ഞു. കൊച്ചിയിലെ തകർന്ന പ്രധാന റോഡുകളിൽ ഭൂരിഭാഗവും പിഡെബ്യുഡിയുടെ കീഴിലുള്ളതാണ്. ഈ റോഡുകൾ നന്നാക്കാൻ സർക്കാർ, ഫണ്ട് ഉടൻ പാസാക്കാണമെന്നും മേയർ ആവശ്യപ്പെട്ടു.