വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് രണ്ട് മാസത്തേക്ക് സൗജന്യ വൈദ്യുതി ലഭിക്കും. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് അടുത്ത രണ്ടു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും. ഈ വരിക്കാർ തങ്ങളുടെ വൈദ്യുതി ബില്ലുകൾ പിരിക്കുന്നതിനുള്ള നിലവിലെ ബാധ്യതകളെക്കുറിച്ച് ഒരു നടപടിയും സ്വീകരിക്കരുതെന്ന് ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം ദുരന്തം കവർന്ന പുഞ്ചിരിമട്ടത്തെയും മുണ്ടക്കൈയിലെയും തിരച്ചിൽ 90 ശതമാനം പൂർത്തിയായെന്ന് റവന്യു മന്ത്രി കെ രാജൻ. 100 ശതമാനമാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വിലയിരുത്തലിനായി സംയുക്ത സംഘം ഇന്ന് യോഗം ചേരുന്നുണ്ട്. മരിച്ചവരുടെയും കാണാതായവരുടെയും ആദ്യ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.