പത്തനംതിട്ട കുരമ്പാല തോട്ടുകര പാലത്തിന് സമീപം രണ്ടുപേർ ഷോക്കേറ്റ് മരിച്ചു.പാറവിളക്കിഴക്കേതിൽ പിജിഗോപാലപിള്ള, ചന്ദ്രശേഖരൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ സംഭവസ്ഥലത്തെത്തിയ നാട്ടുകാരാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഫാമിൽ പന്നികൾ കടക്കാതിരിക്കാൻ വൈദ്യുത വേലികൾ സ്ഥാപിച്ചു. ഇതിൽനിന്ന് ഷോക്കേറ്റാണ് മരണം എന്നാണ് നിഗമനം.
രാവിലെ 7.30ഓടെയാണ് സംഭവം. ന്ദ്രശേഖരനാണ് ആദ്യം ഷോക്കേറ്റത്. ഇതു കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗോപാലപിള്ളക്ക് ഷോക്കേൽക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഈ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം പോലീസ് തുടർനടപടി സ്വീകരിക്കും.