തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റിയില്‍ മീറ്റര്‍ റീഡര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം വ്യാപകം. മൂന്ന് വര്‍ഷത്തിനിടയില്‍ 895 പേരെയാണ് നിയമിച്ചത്. നിയമനം ലഭിച്ചവരില്‍ ഭൂരിഭാഗവും സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവരെന്ന ആക്ഷേപം ഉയര്‍ന്നു. നിയമനത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ആക്ഷേപമുണ്ട്.
കുടുംബശ്രീ വഴി കരാര്‍ നിയമനവും നടക്കുന്നുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നോക്കുകുത്തിയാവുന്ന സ്ഥിതിയാണുള്ളത്. സാങ്കേതിക പരിജ്ഞാനമുള്ള നിരവധിപ്പേരാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനത്തിന് കാത്തിരിക്കുന്നത്. മാത്രമല്ല പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും ഇതില്‍ നിന്നും നിയമനം നടത്തുന്നില്ല.