തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്റെ മരണത്തിന് ഇടയാക്കിയ വാഹനം ശ്രീറാം വെങ്കിട്ടരാമന്ഓടിച്ചത് സാധാരണയിലും വേഗതയിലാണെന്ന് വഫ ഫിറോസ്. മദ്യപിച്ചിരുന്നോയെന്ന് ഉറപ്പില്ലെങ്കിലും പ്രത്യേക മണം തോന്നിയിരുന്നു. ഇക്കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും വഫ ഫിറോസ് വ്യക്തമാക്കി.
ശ്രീറാം നല്ല വ്യക്തിയാണെന്ന് ആദ്യം കണ്ടപ്പോള്‍ തന്നെ തോന്നിയിട്ടുണ്ട്. ആ വിശ്വാസം തനിക്കുണ്ട്. ഒരു സ്ഥലത്ത് വാഹനത്തില്‍ കൊണ്ടു വിടാമോ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്റെ ഭര്‍ത്താവോ പിതാവോ സഹോദരനോ മദ്യപിക്കില്ല. അതിനാല്‍, മദ്യത്തിന്റെ മണം എനിക്കറിയില്ല. മോഡല്‍ ആണെന്ന തരത്തില്‍ കള്ളക്കഥ ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും വഫ ഫിറോസ് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
വാഹനം നിയന്ത്രിക്കാമെന്ന വിശ്വാസം ശ്രീറാമിന് ഉണ്ടായിരിക്കാം. ബ്രേക്ക് കിട്ടി കാണില്ല. ആരും അറിഞ്ഞ് കൊണ്ട് ഒരു മനുഷ്യനെ ദ്രോഹിക്കുകയോ ഇടിച്ചിടുകയോ ചെയ്യില്ലെന്നും വഫ പറഞ്ഞു.