സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാണമെന്ന് ഉത്തരവിട്ട് വിവരാവകാശ കമ്മീഷൻ. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ എ എ അബ്ദുള്‍ ഹക്കിമാണ് ഉത്തരവിട്ടത്. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴികെ മറ്റുള്ളവയെല്ലാം പുറത്തുവിടണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഹേമ കമ്മിറ്റി രൂപീകരണം വലിയ ക്രെഡിറ്റായാട്ടാണ് ഒന്നാം പിണറായി സർക്കാർ പ്രചരിപ്പിച്ചത്. പക്ഷെ 2019 ഡിസംബർ 31 ന് റിപ്പോർട്ട് കിട്ടിയശേഷം പിന്നെ ഉടനീളം കണ്ടത് ഒളിച്ചുകളിയായിരുന്നുവിലക്കപ്പെട്ട വിവരങ്ങള്‍ ഒഴികെയുള്ളവ മറച്ചുവയ്ക്കരുതെന്നും ഉത്തരവ് പൂര്‍ണമായി നടപ്പിലാക്കിയെന്ന് ഗവണ്മെന്റ് സെക്രട്ടറി ഉറപ്പുവരുത്തണമെന്നും വിവരാവകാശ കമ്മിഷന് ഉത്തരവിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്.മൊഴി നൽകിയവരുടെ സ്വകാര്യതാ പ്രശ്നം, ജസ്റ്റിസ് ഹേമയുടെ ഉപദേശം എന്നിവ ഉയർത്തി കാണിച്ചാണ് തുടക്കം മുതൽ റിപ്പോർട്ട് പുറത്ത് വിടാതിരുന്നത്.