കേരള സര്‍വ്വകാലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് പരീക്ഷ മാറ്റിവെച്ചത്. പിജി അവസാന സെമസ്റ്റര്‍ പരീക്ഷകളൊഴികെയുള്ളവയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളെ മുതലുള്ള പരീക്ഷകളാണ് മാറ്റിവച്ചത്. നേരത്തെ വന്ന വിവരം അനുസരിച്ച് കേരള സര്‍വക ലാശാല തിരുവനന്തപുരം കോര്പറേഷന് പരിധിയിലെ പരീക്ഷകളാണ് മാറ്റിവച്ചിരുന്നത്. കോര്പറേഷന് പരിധിയില്‍ പിന്നീടായിരിക്കും പരീക്ഷകള്‍ നടത്തുകയെന്നും മറ്റ് കേന്ദ്രങ്ങളില്‍ പരീക്ഷക്ക് മാറ്റമുണ്ടാവില്ലെന്നുമായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് മാറ്റുകയായിരുന്നു.