തൃശ്ശൂർ നെടുമ്പാളിൽ വീടിനുള്ളിൽ കിടപ്പുരോഗിയെ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് വെളിപ്പെടുത്തൽ. നെടുമ്പാൾ വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടിൽ രാമകൃഷ്ണന്റെ മകൻ 45 വയസുള്ള, കിടപ്പുരോഗിയായ സന്തോഷ് ആണ് മരിച്ചത്.തന്റെ ഭര്‍ത്താവാണ് കൊലചെയ്തതെന്ന് മരിച്ചയാളുടെ സഹോദരി പൊലീസിന് മൊഴിനല്‍കി. വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്
സന്തോഷിന്റെ മരണം കൊലപാതകമാണെന്ന് സംശയം ഉയര്‍ന്നതിന് പിന്നാലെ സഹോദരീഭര്‍ത്താവ് സെബാസ്റ്റ്യന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മൃതദേഹം തറയിൽ കിടക്കുന്നത് കണ്ട് നാട്ടുകാരും പഞ്ചായത്തംഗവും വിവരം പൊലീസിൽ അറിയിക്കാനൊരുങ്ങിയപ്പോൾ ഷീബയും ഭർത്താവും അത് വിലക്കാൻ ശ്രമിച്ചു. പിന്നാലെ സെബാസ്റ്റ്യൻ വിഷം കഴിക്കുകയും സെബാസ്റ്റ്യനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.സെബാസ്റ്റ്യന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും ഇയാളുടെ പേരില്‍ പുതുക്കാട്, ഒല്ലൂര്‍, കൊടകര സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു