സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ രോഗമുക്തി നേടി. കോട്ടയത്ത് ആറുപേരും പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.
നിലവില്‍ എട്ട് ജില്ലകള്‍ കൊവിഡ് മുക്ത ജില്ലകളായിട്ടുണ്ട്. 502 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 30 പേര് മാത്രമാണ് ഇനി ചികിത്സയിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.