തിരുവനന്തപുരം: രാത്രിയില്‍ രഹസ്യമായി റോഡരികില്‍ വാഹനത്തിലെത്തി കക്കൂസ് മാലിന്യം തള്ളിയവരെ ഓടിച്ചിട്ട് പിടിച്ച് തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തും സംഘവും. രാത്രിയില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ രൂപീകരിച്ച ഈഗിള്‍-ഐ സ്ക്വാഡിനൊപ്പമാണ് മേയറും രംഗത്തിറങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചെ 3.30 മണി വരെ മേയര്‍ സ്ക്വാഡിനൊപ്പം ചേര്‍ന്നു.
കക്കൂസ് മാലിന്യം ഓടകളില്‍ നിക്ഷേപിച്ച് തിരിച്ചു വരുന്ന വഴി കൈ കാണിച്ചിട്ട് നിര്‍ത്താതെപോയ വാഹനത്തെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
അനധികൃതമായി അറവുമാലിന്യം വഴിയോരങ്ങളില്‍ തള്ളുന്നവരെ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് സ്ക്വാഡ് രൂപീകരിച്ചത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധനയുണ്ടാകുമെന്നും, അനന്തപുരിയെ മാലിന്യകൂമ്പാരമാക്കാന്‍ അനുവദിക്കില്ലെന്നും മേയര്‍ അറിയിച്ചു.