തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിലുള്ള ഫലം ഇടത് മുന്നണി അനുഭവിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ.
മുഖ്യമന്ത്രി പിണറായി വിജയന് അക്കാര്യം മനസിലായിട്ടുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു. തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി സി ജോര്‍ജ്.
ബിജെപി തിരുവനന്തപുരത്തും പത്തനംതിട്ടയിലുംവിജയിച്ചു കഴിഞ്ഞു. തൃശൂരിലും അട്ടിമറി വിജയം പ്രതീക്ഷിക്കാമെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. മെയ് 23ന് ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍
പിണറായി വിജയന് ധാര്‍മ്മികത മുന്‍നിര്‍ത്തി മുഖ്യമന്ത്രി പദം രാജിവയ്ക്കേണ്ടിവരുമെന്നും പി സി ജോര്‍ജ് പറഞ്ഞു.