തിരുവനന്തപുരം: പൊലീസിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഡിജിപി 145 വാഹനങ്ങള്‍ വാങ്ങിയെന്ന് ചെന്നിത്തല ആരോപിച്ചു. 30 മള്‍ട്ടി മീഡിയ പ്രൊജക്ടറുകളും അനുമതിയില്ലാതെ വാങ്ങിയെന്നും ഇത് പിന്നീട് സര്‍ക്കാര്‍ റെഗുലറൈസ് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിനെച്ചൊല്ലിയുള്ള വിവാദം അടങ്ങും മുമ്ബാണ് പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തുവന്നിരിക്കുന്നത്. സിഎജിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നിട്ടുണ്ടെങ്കില്‍ അന്വേഷണം നടക്കട്ടെയെന്ന് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തുന്നുവെന്നും സര്‍ക്കാര്‍ നടപടി ഫാസിസമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.