കോട്ടയം: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കേരള ജനപക്ഷം ചെയര്മാന് പി സി ജോര്‍ജ് എംഎല്‍എ. ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചതായി പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച കോര്‍ കമ്മിറ്റി യോഗം വിശദമായി ചര്‍ച്ച ചെയ്ത ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ജോര്‍ജ് പറഞ്ഞു.