വിഴിഞ്ഞം: കടപ്പുറത്തെത്തിയ കൂറ്റൻ മത്സ്യം കൗതുകമായി. ഇന്നലെ വൈകിട്ടാണ് ഏകദേശം 250 കിലോ തൂക്കം വരുന്ന അച്ചിണി സ്രാവ് എന്നറിയുന്ന മത്സ്യം ചൂണ്ടയിൽപ്പെട്ട് കരയ്ക്കെത്തിയത്.കൂറേ ദൂരം മത്സരയോട്ടം നടത്തിയാണ് സ്രാവ് കീഴടങ്ങിയതെന്നു വള്ളക്കാർ പറഞ്ഞു.
കരയ്ക്കെത്തിച്ച സ്രാവ്, മത്സ്യം വാങ്ങാനെത്തിയവരുൾപ്പെടെയുള്ളവർക്ക് കൗതുകക്കാഴ്ചയായി. ഒരു മണിക്കൂറിലേറെയെടുത്താണ് സ്രാവിനെ വാഹനത്തിൽ കയറ്റിയത്.