ശബരിമലയിൽ ഇന്ന് നിർണ്ണായക ദിവസം ..ആചാരങ്ങളും വിശ്വാസങ്ങളും നിലനിർത്താനുള്ള ഭക്തരുടെ ത്യാഗവും നിയമവും തമ്മിലുള്ള പോരാട്ടവുമാണ് സന്നിധാനത്ത് കാണാൻ സാധിക്കുക.വൈകുനേരം അഞ്ചു മണിക്ക് ചിത്തിരയാട്ടത്തിനായി നട തുറക്കുമ്പോൾ സന്നിധാനം ഒരു യുദ്ധക്കളമാകുമോ എന്ന ഭീതിയിലാണ് തന്ത്രികൾ. ദര്‍ശനത്തിന് സുരക്ഷ തേടി ഇതുവരെ ഒരു വനിത പോലും സമീപിച്ചിട്ടില്ലെന്ന് നിലയ്ക്കല്‍ പമ്പ എന്നിവിടങ്ങളുടെ ചുമതലയുള്ള ഐ ജി മഞ്ജുനാഥ് അറിയിച്ചു. .എരുമേലിയില്‍ പമ്പയിലേക്കുള്ള റോഡ് ഉപരോധം നടക്കുന്നു.. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് ഉപരോധം. നിലമേലിൽ കനത്ത പ്രതിഷേധം തുടരുന്നു.വാഹനങ്ങള്‍ കടന്നു പോകാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.
ഇരുമുടിക്കെട്ടില്ലാതെയും സന്നിധാനം വരെ ശബരിമലയിൽ പ്രവേശനം അനുവദിക്കുമെന്ന് പോലീസ് അറിയിച്ചു.. സ്വകാര്യവാഹനങ്ങളെ കടത്തി വിട്ടു തുടങ്ങി. എരുമേലിയില്‍ നിന്ന് പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തി വിട്ടു തുടങ്ങി.പമ്പയിൽ നിന്ന് ഉച്ച കഴിഞ്ഞതിനു ശേഷമെ ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിടുകയുള്ളു .സന്നിധാനത്ത് ഗസ്റ്റ് ഹസ്സിൽ ആരെയും താമസിക്കാൻ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു . സന്നിധാനത്ത് അമ്പതു വയസ്സിനു മുകളിൽ ഉള്ള വനിതാ പോലീസിനെ എത്തിച്ചു.
ശബരിമലയില്‍ യുവതികള്‍ കയറി ആചാരലംഘനമുണ്ടായാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന് നമ്പൂതിരി അറിയിചു.. സന്നിധാനത്തെ സുരക്ഷാചുമതലയുള്ള ഐ ജി അജിത്ത് കുമാറുമായ കൂടിക്കാഴ്ചയിലാണ് മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി ഇക്കാര്യം അറിയിച്ചത്.സുരക്ഷയുടെ ഭാഗമായി അയ്യപ്പഭക്തരെ നാലിടങ്ങളില്‍ പരിശോധിക്കുമെന്ന് പോലീസ്. എരുമേലി, പത്തനംതിട്ട, വടശേരിക്കര, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണു പരിശോധന.
സന്നിധാനത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ കടത്തിവിട്ടു തുടങ്ങി. നിലയ്ക്കലില്‍ നിന്ന് തീര്‍ഥാടകരെ പമ്പയിലേക്ക് നടന്നു പോകാന്‍ അനുവദിച്ചു. കെഎസ്ആര്‍ടിസി 11.30 മുതല്‍ സര്‍വീസ് ആരംഭിക്കും. ഇതുവരെ നിലയ്ക്കലില്‍ സ്ഥിതിഗതികള്‍ ശാന്തം.ഇതേവരെ ക്ഷേത്രദര്‍ശനത്തിന് യുവതികള്‍ ആരും അപേക്ഷ നല്‍കിയിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ആരും സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലീസും വ്യക്തമാക്കുന്നു.