പ്രതിയുടെ സ്വാധീനത്തിൽ വഴങ്ങി മകളെ നശിപ്പിച്ച പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച പോലീസുകാർക്കെതിരെ അമ്മയുടെപരാതി.ഭർത്താവിനെ പ്രതിയാക്കി മനുഷ്യ മ്യഗത്തെ നിയമ പാലകർ രക്ഷിച്ചു.മകൾ ഗര്‍ഭിണിയായ സംഭവത്തില്‍ യഥാർത്ഥ പ്രതിയെ മറച്ചു വച്ച് സ്വന്തം അച്ഛനെ പ്രതിയാക്കി വെഞ്ഞാറമൂട് സ്റ്റേഷനിലെ മേലുദ്യോഗസ്ഥർ. പ്രതിയുടെ സ്വാധീനത്തിൽ വഴങ്ങിയ വെഞ്ഞാറമൂട് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പെൺകുട്ടിയുടെ അമ്മ ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്കി. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു മനസ്സിലാക്കിയവര്‍ ബോധപൂര്‍വം പൊലീസിനെ സ്വാധീനിച്ചു ഭര്‍ത്താവിനെ പ്രതിയാക്കി അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും , ചെയ്യാത്ത കുറ്റത്തിനു മാസങ്ങളായി ഭര്‍ത്താവ് ജയില്‍ശിക്ഷ അനുഭവിച്ചെന്നും പരാതിയില്‍ പറയുന്നു.
മൊഴിയെടുക്കാന്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ തങ്ങളെ അതിനു അനുവദിക്കാതെ പൊലീസാണു മൊഴി കൊടുത്തത്.കരുതിക്കൂട്ടിയുള്ള പോലീസിന്റെ പ്രവർത്തിയിൽ സംശയം ഉണ്ടെന്നു ഹൈക്കോടതിയിൽ ‘അമ്മ നൽകിയ പരാതിയിൽ പറയുന്നു .കുടുംബം അനുഭവിച്ച അപമാനത്തിനും ജന്മം നൽകിയ അച്ഛനും എതിരെ ക്രൂരമായ ശിക്ഷ നൽകിയ പ്രതിയെയും അതിനു കൂട്ട് പോലീസ് അധികാരികൾക്കും തക്കതായ ശിക്ഷ നൽകണമെന്നും നഷ്ടപരിഹാരം തരണമെന്നും പരാതിയിൽ പറയുന്നു. പ്രതിയെന്നു സംശയിക്കുന്നയാളിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും കേസില്‍ പറഞ്ഞിരിക്കുന്ന മൊഴികള്‍ തങ്ങളാരും പറഞ്ഞതല്ലെന്നും പരാതിയിലുണ്ട്.