ജനം ടി വി യിലെ വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ സംഘപരിവാറിന്റെ ഒത്താശയോടെ ബിജെപി നേതാവെന്ന്
തൊടുപുഴ സ്വദേശിനി സുമേഖയും കുടുംബവും ശബരിമലയിലേക്കെന്ന വ്യാജ വാര്‍ത്തപ്രചരിപ്പിച്ച് സംസ്ഥാനത്ത് നിലനില്‍ക്കുന്ന സമാധാന നീക്കം തകര്‍ക്കാനുള്ള സംഘപരിവാര്‍ നീക്കത്തിന് കുടപിടിക്കുകയാണ് ജനം ടി.വി ചെയ്തതെന്ന് വ്യാപകമായ ആക്ഷേപമുയര്‍ന്നു. സംസ്ഥാനത്താകമാനം കലാപം ലക്ഷ്യമാക്കി യുവതികള്‍ പ്രവേശിക്കുന്നു എന്ന വ്യാജ വാര്‍ത്ത നല്കിയ ജനം ടി വി ഒരു കുടുംബത്തിന്റെ സ്വകാര്യ ജീവിതത്തെ മാത്രമല്ല കേരളത്തിന്റെ മൊത്തം സ്വസ്ഥയാണ് താറുമാറാക്കിയത്. ബന്ധുവായ ബി ജെ പി നേതാവ് പറഞ്ഞു പരത്തിയ നുണക്കഥകളില്‍ താനും കുടുംബവും ദുഖത്തിലാണന്ന് സുമേഘയുടെ ഭര്‍ത്താവ് പറഞ്ഞു. ആഗ്രഹമില്ലാഞ്ഞ അവരെ അതിനായി നിര്‍ബന്ധിക്കുകയായിരുന്നു. തങ്ങളാരും ശബരിമലയിലേയ്ക്ക് പോകാന്‍ ആഗ്രഹിച്ചിട്ടില്ല. വ്യാജ വാര്ത്തയ്ക്കെക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സുമേഖയുടെ ഭര്‍തൃമാതാവ് ശശികല റഹീം പറഞ്ഞു.