എഡിജിപി എംആർ അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകളെ തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതിനു പിന്നാലെ പിവി അൻവറിന് യൂത്ത് ലീഗ് കളിത്തോക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പി വി അൻവർ എംഎൽഎ.
വാക്കുതർക്കം രൂക്ഷമായിരിക്കെ ഒരു കുട്ട നാരങ്ങയുടെ ചിത്രവുമായി പിവി അൻവർ ഫെയ്സ്ബുക്കിൽ യൂത്ത് യൂണിയന് നൽകിയ പ്രതികരണം ചിരിയാവുകയാണ്. രാഷ്ട്രീയ എതിരാളികൾക്ക് നർമ്മവും പരിഹാസവും നിറഞ്ഞതായിരുന്നു എംഎൽഎയുടെ മറുപടി.
പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചത്
“കളിതോക്ക്” അയച്ച് തന്ന
യൂത്ത് ലീഗിന് സ്നേഹപൂർവ്വം
“ഒരു കൊട്ട നാരങ്ങ” തിരിച്ച്
കൊടുത്ത് വിടുന്നു..♥️
പരിമിതി മാത്രമുള്ള യൂത്ത് ലീഗിന്
വെള്ളം കലക്കാൻ ഇരിക്കട്ടേ..♥️