കൊച്ചി: കൂത്താട്ടുകുളം കോടതി മൂവാറ്റുപുഴ കോടതി സമുച്ചയത്തിലേക്ക് മാറ്റുവാന്‍ കേരളാ ഹൈക്കോടതി തീരുമാനിച്ചു. കേരള ഹൈക്കോടതിയുടെ ഫുള്‍ കോര്‍ട്ട് കമ്മറ്റിയാണ് തീരുമാനമെടുത്തത്. ഗ്രാമീണ കോടതികള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് നേരത്തെ കൂത്താട്ടുകുളത്ത് കോടതി ആരംഭിച്ചത്. കൂത്താട്ടുകുളം പോലീസ് സ്റ്റേഷന്റെ പരിധിയില്‍വരുന്ന കേസ്സുകള്‍ ഇതോടെ മൂവാറ്റുപുഴയിലേക്ക്മാറും.