വനത്തിൽ കുടുങ്ങിയവരെ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തി.ഇന്നലെയാണ് കാന്തമലയിൽ രക്ഷാപ്രവർത്തനത്തിന് പോയ 18 അംഗ സംഘം കുടുങ്ങിയത്. പോത്തുകൽ ഇരുട്ടുകുത്തിൽ നിന്ന് വനത്തിൽ തിരച്ചിൽ നടത്താനെത്തിയ 18 അംഗങ്ങൾ കാട്ടിൽ കുടുങ്ങി.
കാട്ടാനശല്യവും പ്രദേശത്താണ് രക്ഷാപ്രവർത്തകർ കുടുങ്ങിയത്. വനത്തിൽ കുടുങ്ങിയ രക്ഷാപ്രവർത്തകർ സുരക്ഷിതരാണെന്ന് അറിയിച്ചു. വനം വകുപ്പിൻ്റെ കാന്തൻപാറ ഔട്ട് പോസ്റ്റിൽ ക്ഷാ പ്രവർത്തകർ എത്തിയിരുന്നു. ഭക്ഷണവും, ലൈറ്റുമുൾപ്പടെ ഇവരുടെ കൈവശമുണ്ടായിരുന്നു.
സൂചിപ്പാറയ്ക്ക് സമീപം കണ്ടൻപാറ വെള്ളച്ചാട്ടത്തിന് സമീപമാണ് സംഘം കുടുങ്ങിയത്. കണ്ടെത്തിയ ഒരു മൃതദേഹവും ഇവർക്ക് ഒപ്പം ഉണ്ടായിരുന്നു. ഇത് എയർലിഫ്റ്റ് ചെയ്ത് മാറ്റിയിട്ടുണ്ട്. വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടന്നു. വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടന്നുകണ്ടെത്തിയ ഒരു മൃതദേഹവും ഇവർക്ക് ഒപ്പം ഉണ്ടായിരുന്നു. ഇത് എയർലിഫ്റ്റ് ചെയ്ത് മാറ്റിയിട്ടുണ്ട്. വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടന്നു.