വൈ.അന്‍സാരി
തിരുവനന്തപുരം: സംസ്ഥാനത്തും പുറത്തുമുള്ള 13 ഓളം ഐഎഎസ് – ഐപിഎസ് ഉദ്ദ്യോഗസ്ഥരാണ് വഫയുടെ വലയില്‍ കുരുങ്ങിയത്. വഫ ഫിറോസിന്റെ കെണിയില്‍ കുരുങ്ങിയ ആദ്യ ഐഎഎസ് – ഐപിഎസ് കാരനല്ല ശ്രീറാം. വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിച്ച യുവ തുര്‍ക്കികളെ കെണിവച്ച് പിടിക്കലായിരുന്നു വഫയുടെ പ്രധാന ഹോബി. ഇതിനായ നിലവിലെ സൗഹൃദങ്ങളെ മുന്തിയ പാര്‍ട്ടികളില്‍ എത്തിച്ച് അവര്‍ക്കൊപ്പമുള്ളവരെ വലയിലാക്കും. ഇതിനായി ലക്ഷങ്ങളാണ് ഇവര്‍ ചെലവഴിച്ചിരുന്നത്.
കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി വഫക്ക് ശ്രീറാമുമായി സൗഹൃദമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത്തരം സൗഹൃദങ്ങളിലൂടെയാണ് കൂടുതല്‍ പേരിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ പല ഉന്നതരുമായി വഫയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു.
മൂന്നാര്‍ സബ് കളക്ടറായിരിക്കെ ശ്രീറാമെടുത്ത നടപടികളുമായി ബന്ധപ്പെട്ട് ആരാധനതോന്നി ഫേസ്ബുക്ക് വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്ന് വഫ പറഞ്ഞു. ഒട്ടേറെ ഐ.എ.എസ്.-ഐ.പി.എസ്. ഉദ്യോഗസ്ഥരുമായി പരിചയമുണ്ടെന്ന് വഫ സമ്മതിക്കുന്നു. ഇവരുടെ വിദേശ യാത്രകളില്‍ നിറസാനിധ്യവുമാണ് വഫ. ഈയിടെ ഗള്‍ഫില്‍ പ്രതിയെ പിടികൂടാനെത്തിയ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും സുഹൃത്ത് തന്നെ. മെറിന് വഫയെ പരിചയപ്പെടുത്തിയത് ശ്രീറാമാണോ എന്ന സംശയം പൊലീസിനുണ്ട്.
സംസ്ഥാനത്തും പുറത്തുമുള്ള 13 ഓളം ഐഎഎസ് – ഐപിഎസ് ഉദ്ദ്യോഗസ്ഥരാണ് വഫയുടെ വലയില്‍ ഇങ്ങനെ കുരുങ്ങിയിട്ടുള്ളതെന്നാണ് വിവരം. ഇവരില്‍ നിന്ന് വഴിവിട്ട സഹായം വഫയോ വഫ വഴി മറ്റ് ഗ്രൂപ്പുകളോ സ്വീകരിച്ചിരുന്നോ എന്ന സംശയവും ബലപ്പെടുന്നു. എന്നാല്‍ ഇതിലേക്ക് അന്വേഷണം നീണ്ടില്ല, നീളില്ല. അപകടത്തെ ചുറ്റിപറ്റി ഉയരുന്ന മറ്റ് വിവാദങ്ങളെ കുറിച്ച് പൊലിസ് അന്വേഷിക്കാത്തതും ദുരൂഹമാണ്.
വഫ ഫിറോസ് വര്‍ഷങ്ങളായി അബുദാബിയില്‍ മോഡലിങ് രംഗത്തു സജീവമെന്ന് പറയുമ്പോഴും കേരളത്തിലേക്കുള്ള അപ്രതീക്ഷിത യാത്രകള്‍ ദുരൂഹമെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്.