മദ്യവിതരണത്തിനുള്ള ഓൺലൈൻ സംവിധാനമായ ബെവ്ക്യൂ ആപ്പ് താത്കാലികമായ സംവിധാനം മാത്രമാണെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. കൊറോണ പശ്ചാത്തലത്തിൽ തിരക്ക് കുറയ്ക്കാനുള്ള താത്കാലിക സംവിധാനം എന്ന നിലയിലാണ് ബെവ്ക്യൂ ആപ്പ് കൊണ്ടു വന്നത്.
ഇതോടെ കൊറോണ എന്ന സാഹചര്യം മാറിയാൽ ഏറെ വിവാദം സൃഷ്ടിച്ച് കൊണ്ട് നിലവിൽ വന്ന ബെവ്ക്യൂ ആപ്പ് പിൻവലിക്കും എന്ന് ഉറപ്പായി. കേന്ദ്രസർക്കാർ നിർദേശം അനുസരിച്ചാണ് ബാർ ഹോട്ടലുകൾ അടയ്ക്കാൻ തീരുമാനിച്ചതെന്നും അതിനാൽ ബാർ ഹോട്ടലുകൾ തുറക്കേണ്ട കാര്യത്തിൽ തീരുമാനമെടുക്കേണ്ടതും കേന്ദ്ര സർക്കാരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.