നോയിഡ: എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഷാറൂഖ് സെയ്ഫിയെ കാണാനില്ലെന്ന് ബാപ്പയുടെ പരാതി. കഴിഞ്ഞ മാസം 31 മുതലാണ് ഷാറൂഖിനെ കാണാതായത്. കാണാതായെന്ന വിവരത്തെ തുടര്‍ന്നാണ് യുപി പൊലീസ് ഷാറൂഖിന്റെ നോയിഡയിലെ വീട്ടിലെത്തി പരിശോധന നടത്തിയത്. രണ്ടു ദിവസം കാത്തിരുന്നിട്ടും ഷാറൂഖ് മടങ്ങി എത്താതിരുന്നതിനെ തുടര്‍ന്നാണ് ഞായറാഴ്ച ഇയാളുടെ ബാപ്പ ഫക്രുദീന്‍ സെയ്ഫി പൊലീസില്‍ പരാതി നല്‍കിയത്. പരിശോധനയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കേരളവുമായി മകന് യാതൊരു ബന്ധമില്ലെന്നും തെക്കേ ഇന്ത്യയില്‍ പോലും ഷാറൂഖ് പോയിട്ടില്ലെന്നും ഫക്രുദീന്‍ സെയ്ഫി പറഞ്ഞു. മകന് ഇം?ഗ്ലീഷ് കുറച്ച് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.