കോതമംഗലം: മാത്യു കുഴല്നാടന് എംഎല്‍എയ്ക്കും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും താത്കാലിക ജാമ്യം.
കേസ് രാവിലെ കോടതി വീണ്ടും പരിഗണിക്കും. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹം ബലമായി വലിച്ചുകൊണ്ടുപോയി പ്രതിഷേധിച്ചതിനാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.
ഇരുവരും രാവിലെ കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. തുറന്ന കോടതിയില്‍ കേസില്‍ വാദം കേള്‍ക്കും. കോതമംഗലം മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.