കൊച്ചി: മസാല ബോണ്ട് കേസിലെ മുഴുവൻ രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്കി.12 ന് ഹാജരാകാനാണ് ഇഡി നിർദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും കേസിന്റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്നുമാണ് തോമസ് ഐസക്കിന്റെ വാദം.
ബന്ധുക്കളുടെ അടക്കം പത്തു വര്‍ഷത്തെ മുഴുവന്‍ സാമ്ബത്തിക ഇടപാടിന്റെ രേഖകള്‍ ഹാജരാക്കണമെന്നും ഇഡിയുടെ സമന്‍സില്‍ അവശ്യപ്പെട്ടിട്ടുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു. ഇതെല്ലാം ചോദ്യം ചെയ്ത് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.മസാല ബോണ്ട് സമാഹരണത്തില്‍ കിഫ്ബി വിദേശ നാണയചട്ടം ലംഘിച്ചെന്നും റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇഡി കിഫ്ബിയ്ക്ക് എതിരെ അന്വേഷണം തുടങ്ങിയത്.