തിരുവനന്തപുരം: കര്‍ഷകരെടുത്ത വായ്പകളില്‍ മേലുള്ള ജപ്തി നടപടികള്‍ക്കുള്ള മൊറോട്ടോറിയം ഡിസംബര്‍ 31 ന് വരെ ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. കാര്‍ഷികേതര വായ്പകള്‍ക്കും മൊറോട്ടോറിയം ബാധകമാകും. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
സംസ്ഥാനത്തെ കര്‍ഷകരുടെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാണ്. ഇതില്‍ ഇടപെടാന്‍ സംസ്ഥാനത്തിന് പരിമികള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കില്ല മുഖ്യമന്ത്രി വിശദീകരിച്ചു. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും. പ്രളയം കാരണമുളള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് 85 കോടി ഉടനെ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 54 കോടി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നെടുക്കും.
പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് ലോക ബാങ്കില്‍നിന്ന് 3,500 കോടി രൂപ വായ്പയെടുക്കാന്‍ അനുമതി നല്കി. ഇതോടെ കേരള പുനര്‍നിര്‍മാണത്തിന് 5000 കോടി രൂപ ഉപയോഗിക്കാനാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസിലെ 400 പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരില്‍ 57 പേരെ ഹെഡ്കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരായും 19 പേരെ എ.എസ്.ഐ ഡ്രൈവര്‍മാരായും സ്ഥാനക്കയറ്റം നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു.
PRESS MEET 05-03-2019
Posted by Pinarayi Vijayan on Monday, March 4, 2019