തിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്ക് 1,692 കോടി രൂപ ബജറ്റില്‍ അനുവദിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സുഗന്ധവ്യഞ്ജന പദ്ധതിക്ക് 4.6 കോടിയും നാളികേര വികസനത്തിന് 65 കോടി രൂപയും അനുവദിച്ചു.
വിളപരിപാലനത്തിന് 531.9 കോടി രൂപയും വകയിരുത്തി. കുട്ടനാട് പെട്ടിയും പറയും പദ്ധതിക്കായി 36 കോടി രൂപയും വകയിരുത്തി.
ഭക്ഷ്യകാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കും. 93.6 കോടി രൂപ നെല്ല് ഉല്പാദനത്തിനു വകയിരുത്തി.
ക്ഷീര വികസനത്തിന് 150.25 കോടി വകയിരുത്തി. മൃഗ പരിപാലനത്തിന് 535.9 കോടിയും വിഷരഹിത പച്ചക്കറിക്ക് 78 കോടിയും സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടിയും ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് 80 കോടിയും വകയിരുത്തി.
റബറിന്റെ താങ്ങുവിലയില്‍ പത്ത് രൂപ വര്‍ധിപ്പിച്ചു. താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചെങ്കിലും പിന്തുണയുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും താങ്ങുവില 180 രൂപയായി വര്‍ധിപ്പിക്കുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി. റബറിന്റെ താങ്ങുവില 170ല്‍നിന്ന് 180 രൂപയായി ആണ് വര്‍ധിപ്പിച്ചത്.