തിരുവനന്തപുരം: സംസ്ഥാനത്തെ മനുഷ്യ വന്യജീവി സംഘര്‍ഷത്തിന് പരിഹാരം കാണുമെന്ന് ധനമന്ത്രി നിയമസഭയില്‍. വനാതിര്‍ത്തി മേഖലയിലുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ഇടപെടല്‍. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കി.മനുഷ്യ -വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ 48.85 കോടി വകയിരുത്തിയതായും കെ എന്‍ ബാല?ഗോപാല്‍ പറഞ്ഞു.
കോഴിക്കോട് പെരുവണ്ണാമുഴിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ടൈഗര്‍ സഫാരി പാര്‍ക്ക് ആരംഭിക്കും. കൂടാതെ കാര്‍ഷികമേഖലക്ക് 1698 കോടി അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യകാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രൊത്സാഹിപ്പിക്കും. നാളികേരം വികസനത്തിന് 65 കോടി. 93.6 കോടി നെല്ല് ഉല്പാദനത്തിന് വകയിരുത്തി. നാളികേര വികസന പദ്ധതിക്ക് 65 കോടി. സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി. വിളകളുടെ ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ 2 കോടി. കുട്ടനാട് പെട്ടിയും പറയും സ്ഥാപിക്കാന്‍ 36 കോടി.
കാര്‍ഷിക സര്‍വകലാശാലക്ക് 75 കോടി. ക്ഷീര വികസനത്തിന് 150.25 കോടി വകയിരുത്തി. മൃഗ പരിപാലനത്തിന് 535.9 കോടി. വിഷരഹിത പച്ചക്കറിക്കായി 78 കോടി. സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി. ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് 80 കോടി. ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് 80 കോടി. മത്സ്യഫെഡിന് മൂന്നു കോടി. നീണ്ടകര വല ഫാക്ടറിക്ക് അഞ്ച് കോടി.
മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിന് പത്തുകോടി. തീരദേശ വികസനത്തിന് പത്തുകോടി. തീരശോഷമുള്ള മേഖലയിലുള്ള മത്സ്യതൊഴിലാളികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനുള്ള പുനര്‍ഗേഹം പദ്ധതിക്ക് 40 കോടി. മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകടം ഇന്‍ഷുറന്‍സിന് 11 കോടി. പൊഴിയൂരില്‍ ചെറു മത്സ്യബന്ധന തുറമുഖത്തിന് അഞ്ച് കോടി.
ചന്ദനത്തടികള്‍ മുറിക്കുന്നത് ഇളവുകള്‍ വരുത്തും. ചന്ദന കൃഷിയുമായി ബന്ധപ്പെട്ട നിയമം കാലോചിതമായി പരിഷ്കരിക്കും. സ്വകാര്യ ഭൂമിയില്‍ നിന്ന് ചന്ദനം സംഭരിക്കാന്‍ നടപടിയെടുക്കും. അതേസമയം എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 10 കോടി അനുവദിച്ചു.
തൃശ്ശൂര്‍ ശക്തന് തമ്പുരാന് ബസ് സ്റ്റാന്‍ഡ് വികസനത്തിന് പത്തു കോടി. അതി ദാരിദ്ര നിര്‍മ്മാര്‍ജ്ജന പരിപാടിക്ക് 50 കോടി. സാക്ഷരത പരിപാടിക്ക് 20 കോടി. 2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് 50 കോടി അനുവദിച്ചു.