തിരുവനന്തപുരം: ദക്ഷിണേന്ത്യയുടെ വ്യപാര ഭൂപടത്തെ മാറ്റിമറിക്കുമെന്ന് കരുതുന്ന വിഴിഞ്ഞം തുറഖം മേയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.
വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ കുറഞ്ഞത് രണ്ട് പതിറ്റാണ്ടിന്റെയെങ്കിലും കാലതാമസമുണ്ടായി. ഇനി സമയമനഷ്ടം സംഭവിക്കരുതെന്ന ദൃഡനിശ്ചയത്തോടെയാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളോടൊപ്പം റോഡ് ഉള്‍പ്പെടെയുള്ള അനുബന്ധ പശ്ചാത്തല സൗകര്യങ്ങളുടെ വികസനവും ഇവിടെ പുരോഗമിക്കുകയാണ്. അസാധാരണമായ വേഗത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഭാവി കേരളത്തിന്റെ വികസന തുറമുഖമാണ് വിഴിഞ്ഞമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.