കോട്ടയം: ലോകമെമ്ബാടും ഭീതി പടര്‍ത്തുന്ന കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചതിന് പിന്നാലെ ഉത്ഭവ കേന്ദ്രമായ ചൈനയ്ക്ക് എതിരെ പത്രകുറിപ്പുമായി കേരളാ യൂത്ത് ഫ്രണ്ട് (എം). കൊറോണ വൈറസ് സംസ്ഥാന ദുരന്തമായി കേരളം പ്രഖ്യാപിച്ചതിന് പിന്നാലെ ചികിത്സാ ചിലവ് ചൈനയില്‍ നിന്ന് ഈടാക്കണമെന്നാണ് കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സാജന് തൊടുക ആവശ്യപ്പെട്ടിരിക്കകയാണ്.
ചൈയുടെ കാര്യക്ഷമമല്ലാത്ത നടപടികള്‍ മൂലമാണ് വൈറസ് പടര്‍ന്നതെന്നും കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനും ചികിത്സയ്ക്കും ചിലവഴിക്കുന്ന മുഴുവന്‍ തുകയും ചൈനയില്‍ നിന്ന് ഈടാക്കണമെന്നും സാജന് വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.