കോഴിക്കോട്: ഓമശേരി മാങ്ങാപൊയിലിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച നടത്തിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. വയനാട് കാവുമന്ദം സ്വദേശി അന്‍സാറാണ് മുക്കം പൊലീസിന്റെ പിടിയിലായത്. പെട്രോള്‍ പമ്പിലെ ആക്രമണത്തിന് ശേഷം ഇയാള്‍ ഗോവയിലേക്കാണ് മുങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് വയനാട്ടിലെത്തിയപ്പോള്‍ പൊലീസിന്റെ വലയിലാവുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ജീവനക്കാരന്റെ മുഖത്ത് മുണ്ടുരിഞ്ഞ് കെട്ടുന്നതായി കാണുന്നയാളാണ് അന്‍സാര്‍. അന്‍സാറിനെ നാളെ കോടതിയില്‍ ഹാജരാക്കും. മറ്റു മൂന്ന് പ്രതികളെ നേരത്ത പിടികൂടിയിരുന്നു.