കൊച്ചി: വടക്കന്‍ പറവൂരില്‍ കാര്‍ വാടകയ്ക്കെടുത്തത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു യുവാവ് വെട്ടേറ്റു മരിച്ച കേസിലെ മൂന്നു പ്രതികള്‍ പോലീസില്‍ കീഴടങ്ങി. അങ്കമാലിയില്വച്ചാണ് മൂവരും പോലീസില്‍ കീഴടങ്ങിയത്. ഞായറാഴ്ചയാണ് വെടിമറ കാഞ്ഞിരപ്പറമ്ബില്‍ ബദറുദ്ദീന്റെ മകന് മുബാറക്(24) കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9.30നു പറവൂര്‍- മാഞ്ഞാലി റൂട്ടില്‍ മാവിന്‍ചുവട് മസ്ജിദിനു സമീപത്തെ ഒഴിഞ്ഞ പറമ്ബില്വച്ചാണു കൊലപാതകം നടന്നത്. കാര്‍ വാടകയ്ക്കെടുത്തതു സംബന്ധിച്ച തര്‍ക്കം മാത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതികള്‍ക്കു ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു.
പറവൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കീഴടങ്ങി
by രാഷ്ട്രദീപം
by രാഷ്ട്രദീപം