കൊച്ചി : ലിവിങ് ടുഗദറില്‍ കൂടയുണ്ടായിരുന്ന ആള് ഭീഷണിപ്പെടുത്തുന്നുവെന്ന് നടിയും ട്രാന്‍സ് ജെന്‍ഡറുമായ അഞ്ജലി അമീര്‍. ഒരുമിച്ചു ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി മുഴക്കിയെന്ന് ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് നടി പുറത്തുവിട്ടത്. താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ അയാള്‍ മാത്രമാകും ഉത്തരവാദിയെന്നും അഞ്ജലി പറഞ്ഞു.
പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയതായും അഞ്ജലി അമീര്‍ വ്യക്തമാക്കുന്നു. കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് സ്വദേശി വി.സി അനസിനെതിരെയാണ് അഞ്ജലി അമീറിന്റെ ആരോപണം. ഒട്ടും താത്പര്യമില്ലാതെയാണ് അനസുമൊത്ത് ഇത്രയും കാലം കഴിഞ്ഞതെന്ന് അഞ്ജലി പറയുന്നു. തന്നെ പല വിധത്തില്‍ അയാള്‍ വഞ്ചിച്ചെന്നും നാലു ലക്ഷം രൂപ തരാനുണ്ടെന്നും അഞ്ജലി ആരോപിച്ചു. വീഡിയോ കാണാം:
https://www.facebook.com/anas.vc.koduvally he is that man
Posted by Anjali Ameer on Tuesday, December 3, 2019