ഇടുക്കി ചേലച്ചുവടിലെ പമ്പില്‍ പുതിയ നിരക്കില്‍ പെട്രോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് തര്‍ക്കം. സിസ്റ്റത്തില്‍ പുതിയ നിരക്ക് വന്നിട്ടില്ലെന്നും പഴയ വിലയിലെ കൊടുക്കൂ എന്ന് പറഞ്ഞതോടെയാണ് നാട്ടുകാരും പമ്പ് ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഒടുവില്‍ പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.
ഇന്നലെ അര്‍ധ രാത്രിയോടെയാണ് പുതിയ വില നിലവില്‍ വന്നത്. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധന വില കുറഞ്ഞത്.
ഡീസല്‍ ലിറ്ററിന് 12 രൂപ 33 പൈസയാണ് സംസ്ഥാനത്ത് കുറഞ്ഞത്. പെട്രോളിന് 6 രൂപ 57 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോള്‍ വില 105 രൂപ 86 പൈസയും ഡീസല്‍ വില 93 രൂപ 52 യുമായി. കൊച്ചിയില്‍ പെട്രോള്‍ വില 103 രൂപ രൂപ 70 പൈസയും ഡീസല്‍ വില 91 രൂപ 49 പൈസയുമാണ്. കോഴിക്കോട് പെട്രോളിന് 103 രൂപ 97 പൈസയും ഡീസലിന് 92 രൂപ 57 പൈസയുമായി.