കൊല്ലം: കനത്ത മഴയില്‍ സിഗ്നല്‍ സംവിധാനം തകരാറിലായി കൊല്ലം- എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. കൊല്ലം മേഖലയില്‍ മാത്രം നാലിടത്താണ് ഇന്നലെ സിഗ്നല്‍ തകരാറിലായത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഇതേ തുടര്‍ന്ന് രാവിലെ സര്‍വീസ് നടത്തുന്ന പത്തിലേറെ ട്രെയിനുകള്‍ രണ്ടു മണിക്കൂര്‍ വരെ വൈകി.
പുലര്‍ച്ചെ രണ്ടു മണിയോടെ പെരിനാട്, ശാസ്താംകോട്ട സ്റ്റേഷനുകളില്‍ സിഗ്നല്‍ തകരാറിലാവുകയായിരുന്നു. കനത്ത മഴയായതിനാല്‍ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം വൈകി. പുലര്‍ച്ചെ ആറോടെ കൊല്ലം സ്റ്റേഷന് പരിധിയിലും സിഗ്നല്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടു. ഇതാണു ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചത്. പിന്നീട് താല്‍ക്കാലിക സംവിധാനമൊരുക്കി ട്രെയിനുകള്‍ കടത്തി വിട്ടപ്പോഴേക്കും മറ്റു റൂട്ടുകളിലെയും ഗതാഗതത്തെ പ്രശ്നം സാരമായി ബാധിച്ചിരുന്നു.