റെക്കോർഡ് വിവാഹങ്ങൾക്ക് ഗുരുവായൂർ ഒരുങ്ങുന്നു സെപ്റ്റംബർ എട്ടിന് ഗുരുവായൂരിൽ റെക്കോർഡ് വിവാഹങ്ങൾ നടന്നു. സെപ്തംബർ എട്ട് വരെ 330 വിവാഹങ്ങളാണ് രജിസ്റ്റർ ചെയ്തത്. 7 ന് ഉച്ചയ്ക്ക് 12 വരെ നേരിട്ട് ബുക്കിങ് ഉള്ളതിനാൽ ഇനിയും എണ്ണം കൂടാമെന്നാണ് വിലയിരുത്തൽ. 227 വിവാഹങ്ങളായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. മലയാള മാസം ചിങ്ങം 23 ഞായറാഴ്ചയാണ് റെക്കോർഡ് ബുക്കിംഗ്. ഓണത്തിന് മുൻപുള്ള ഞായറാഴ്ചയെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്.
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ. ദീർഘകാല ദാമ്പത്യത്തിലുള്ള വിശ്വാസം പലരെയും വിവാഹത്തിനായി ഗുരുവായൂർ ക്ഷേത്രം തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഗുരുവായൂർ ക്ഷേത്രത്തിൽ രാത്രിയും പകലും വിവാഹം നടത്താൻ അനുമതി നൽകിയിരുന്നു. ക്ഷേത്രത്തിന് മുന്പിലെ മണ്ഡപങ്ങളില്‍ തന്നെയാണ് രാവും പകലും ഭേദമില്ലാതെ കല്യാണം നടക്കുമെന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതി തന്നെയാണ് ഇക്കാര്യം കഴിഞ്ഞ വർഷം ഔദ്യോഗികമായി വ്യക്തമാക്കിയത്.