കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസുകള്‍ യാത്രക്കാര്‍ പറയുന്നിടത്തെല്ലാം നിര്‍ത്താന്‍ സാധിക്കില്ല. യാത്രക്കാര്‍ പറയുന്നിടത്തെല്ലാം നിര്‍ത്തണമെന്ന നിര്‍ദേശം പിന്‍വലിക്കണമെന്ന് തൊഴിലാളി യൂണിയനുകള്‍ എം.ഡിയോട് ആവശ്യപ്പെട്ടു. കൈകാണിക്കുന്നിടത്തെല്ലാം നിര്‍ത്തേണ്ടി വന്നാല്‍ റോഡില്‍ ഗതാഗതക്കുരുക്കുണ്ടാകും. ഡ്രൈവര്‍മാര്‍ നിയമനടപടികള്‍ നേരിടേണ്ടിവരും. ഡീസല്‍ ചെലവ് അധികമാകുമെന്നും റണ്ണിങ് ടൈം പാലിക്കാനാകില്ലെന്നും ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന് നല്കിയ കത്തില്‍ പറയുന്നു.