തന്നെ കൂടോത്രം ചെയ്ത് അപായപ്പെടുത്താൻ ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പരാതി. കണ്ണൂരിലെ വീട്ടിൽ ഒന്നരവർഷം മുൻപ് നടത്തിയ പരിശോധനയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. കെ സുധാകരനൊപ്പം രാജ്മോഹന്‍ ഉണ്ണിത്താന് എംപിയും അവിടെയുണ്ട്. മന്ത്രിവാദിയെ വിളിച്ചുവരുത്തിയാണ് അവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നത്. ഒന്നര വര്‍ഷം മുമ്പുള്ള വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.
അതേസമയം തിരുവനന്തപുരത്തെ ഓഫീസിലും ഡൽഹിയിലെ എംപി ഓഫീസിലും കൂടോത്രത്തിന് സമാനമായ ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സൂചനയുണ്ട്. നിലവിൽ ഇക്കാര്യത്തെക്കുറിച്ച് സുധാകരനോ രാജ്മോഹൻ ഉണ്ണിത്താനും ഇതുവരെ പ്രതികരിച്ചിട്ടില്ല.തന്നെ അപായപ്പെടുത്താനാണ് ‘കൂടോത്രം’ വെച്ചതെന്ന് കെ സുധാകരന് പ്രതികരിച്ചു. തകിടും ചില രൂപങ്ങളുമാണ് പുറത്തെടുത്തത്. ഇത്രയും ചെയ്തിട്ടും താന്‍ ബാക്കിയുണ്ടല്ലോയെന്ന് സുധാകരന് ഉണ്ണിത്താനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം