കാല്‍ലക്ഷത്തിന്റെ ലീഡുമായി തൃശൂരിൽ സുരേഷ് ഗോപിയുടെ പടയോട്ടം. തൃശൂരിൽ സുരേഷ് ഗോപി 30,284 സീറ്റുകൾക്ക് ലീഡ് ചെയ്യുന്നു. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാറാണ്. വടകരയിൽ നിന്നും തൃശ്ശൂരിലെത്തിയ യുഡിഎഫിന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്താണ്.
തുടക്കം മുതൽ ലീഡ് നില ഉയർത്തിയാണ് തൃശൂരിൽ സുരേഷ് ഗോപി മുന്നേറുന്നത്. ഈ ട്രെന്റിനെ പിടിച്ചുകെട്ടാൻ വി എസ് സുനിൽ കുമാറിനോ കെ മുരളീധരനോ ഇതുവരെ കഴിഞ്ഞിട്ടില്ല. മണിക്കൂറുകളിൽ എൽഡിഎഫ് മുൻതൂക്ക പ്രദേശങ്ങളിലെ വോട്ടുകളെണ്ണിയപ്പോഴാണ് സുരേഷ് ഗോപി ലീഡ് പിടിച്ചതെന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുകയും സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.