400 സീറ്റ് നേടുമെന്ന് കട്ടായം പറഞ്ഞ് പ്രചാരണം നടത്തിയ എൻ.ഡി.എ, 300 സീറ്റ് പോലും തികക്കാനാവാതെ വീണ്ടും ഭരണത്തിലേക്ക്.ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ആരോപണ പ്രത്യാരോപണങ്ങളും വിവാദങ്ങളുമൊക്കെയായി വാർത്തകളിൽ നിറഞ്ഞ മണ്ഡലമാണ് വടകര. എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ ഉച്ചയ്ക്ക് രണ്ട് മണിയിലെ കണക്ക് പ്രകാരം ഷാഫിയുടെ ലീഡ് ഒരു ലക്ഷം കടന്നു. ഇതോടെ വടകരയെ ഇളക്കിമറിച്ച് യുഡിഎഫ് ആഹ്ലാദപ്രകടനം തുടങ്ങി.
അതിനിടെ, കേരളത്തിൽ ആദ്യമായി ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു. നടൻ സുരേഷ് ഗോപിയാണ് വിജയമുറപ്പിച്ചത്. 10,811,25 വോട്ടുകൾ പോൾ ചെയ്തതിൽ 409239 വോട്ടുകളാണ് സുരേഷ്ഗോപി ഇതുവരെ നേടിയത്. 75079 ഭൂരിപക്ഷവുമായി മുന്നേറുകയാണ്.വടകരയിൽ വർഗ്ഗീയത പടർത്തിയവർക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടർമാർ മറുപടി നൽകിയെന്നാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം. പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ പ്രചാരണം മലീമസമാകില്ലായിരുന്നു. ‘കാഫിർ’ പ്രായോഗക്കാരെ കടലിൽ തള്ളിയെന്നും പിണറായി വിജയൻ സർക്കാരിനെതിരായ വിധി എഴുത്താണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.