ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇക്കുറി താമര വിരിയുമെന്ന് ഏതാണ്ട് ഉറപ്പായി. എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 30,000 കടന്നു. ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ മൂന്നാംമണിക്കൂർ പിന്നിടുമ്പോൾ വയനാട്ടിൽ മുന്നേറി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ ലീഡ് നില ഒരു ലക്ഷം കടന്നു. 120206 വോട്ടിനാണ് രാഹുൽ ഗാന്ധി ലീഡ് ചെയ്യുന്നത്.
ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് 57,000 വോട്ടിന് മുന്നിലാണ്. എറണാകുളത്ത് ഹൈബിയുടെ ലീഡ് അരലക്ഷം കടന്നു.ദേശീയതലത്തിൽ കോൺഗ്രസിന് ഒറ്റക്ക് 98 സീറ്റുകളിലാണ് ലീഡുള്ളത്. സംസ്ഥാനത്ത് 17 ഇടത്ത് യുഡിഎഫും രണ്ടിടത്ത് എൻഡിഎയും ഒരിടത്ത് എൽഡിഎഫും എന്ന നിലയാണ് ഇപ്പോഴുള്ളത്.