വടകരയില്‍ ഷാഫി പറമ്പലിന്റെ ലീഡ് മുപ്പാതിനായിരം കടന്നതോടെ മാധ്യമങ്ങളോട് പ്രതികരിച്ച് സിപിഎം നേതാവ് കെ കെ ശൈലജ. ആ കൂട്ടത്തില്‍ വടകരയില്‍ ഷാഫി പറമ്പിൽ മുന്നിട്ടു നില്‍ക്കുകയാണ്. അത് തുടരാനാണ് സാധ്യതയെന്നാണ് തോന്നുന്നതെന്നും ശൈലജ പറഞ്ഞു.2019ലെ ട്രെന്‍ഡ് യുഡിഎഫ് ആവര്‍ത്തിക്കുകയാണ് എന്നാണ് കെ കെ ശൈലജ പ്രതികരിച്ചിരിക്കുന്നത്.എന്നാല്‍ ഇനിയും കുറേ റൗണ്ട് വോട്ട് എണ്ണാനുണ്ട്. പക്ഷെ പൊതുവെ ട്രെന്‍ഡ് എന്ന നിലയില്‍ 2019 ല്‍ ഉണ്ടായതുപോലെ യുഡിഎഫിന് അനുകൂലമായ പാര്‍ലമെന്റ് ഇലക്ഷനിലെ ട്രെന്‍ഡാണ് കാണുന്നത് എന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.
”ആലത്തൂരില്‍ ഒഴികെയുള്ള മറ്റെല്ലാ മണ്ഡലങ്ങളും യുഡിഎഫിന് അനുകൂലമായിട്ടാണ് കാണുന്നത്. വടകര ഷാഫി പറമ്പില്‍ മുന്നിലായിട്ടാണ് ഇപ്പോള്‍ കാണുന്നത്. അത് തുടരാനാണ് സാധ്യത എന്നാണ് തോന്നുന്നത്. പക്ഷെ ഇനിയും കുറേ വോട്ട് എണ്ണാനുണ്ട്.”വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ശൈലജ ടീച്ചര്‍ മുന്നിലെത്തിയെങ്കിലും പിന്നീട് ഷാഫി പറമ്പിൽ ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു. വടകര പിടിച്ചെടുക്കുക ലക്ഷ്യമിട്ടാണ് സിപിഐഎം കെ കെ ശൈലജയെ സ്ഥാനാര്‍ത്ഥിയാക്കിയത്.