കൊടും ചൂടില്‍ ഉരുക്കുന്ന കേരളത്തിന് ആശ്വാസം നല്കി കൊണ്ട് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. സംസ്ഥാനത്ത് ചൂടേറിയതും അസ്വസ്ഥതയേറിയതുമായ അന്തരീക്ഷ സ്ഥിതി തുടരും.വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് 39°c, കൊല്ലം തൃശ്ശൂർ കോഴിക്കോട് ജില്ലകളിൽ 38°c താപനിലയുമാണ് രേഖപ്പെടുത്തിയത്.
ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഇന്ന് രാത്രി താപനില മുന്നറിയിപ്പും കാലാവസ്ഥ വിദഗ്ധര്‍ നല്‍കിയിട്ടുണ്ട്.അതേസമയം, കള്ളകടൽ പ്രതിഭാസം കാരണം കേരള, തമിഴ്നാട് തീരത്ത് പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് ഓറഞ്ച് ആയി കുറച്ചിട്ടുമുണ്ട്. 2 മുതൽ 4 °c വരെ താപനില ഉയരാൻ സാധ്യതയുണ്ട്. മെയ് ആറ് വരെ ഉയർന്ന താപനില തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.